കൊച്ചി:ലോക ഡോക്ടേഴ്‌സ് ഡേയില്‍ സംസ്ഥാനത്ത് ഡോക്ടര്‍ക്ക് നേരെ ആക്രമണം.എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൗസര്‍ജന്‍ ഹരീഷ് മുഹമ്മദിനെയാണ് രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. ഇന്ന് പുര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശികളായ ജോസ്മില്‍, റോഷന്‍ എന്നീ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
വരാന്തയിലൂടെ നടന്നുവരികയായിരുന്ന വനിത ഡോക്ടറെ പ്രതികള്‍ ശല്യം ചെയ്തത് ചോദ്യംചെയ്തതിനെ തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് ഡോ.ഹരീഷ് മുഹമ്മദിനെ മര്‍ദ്ദിക്കുകയായിരുന്നു.
ആശുപത്രിയില്‍ ഒരു രോഗിയെ കാണാന്‍ എത്തിയതായിരുന്നു പ്രതികള്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




