Section

malabari-logo-mobile

ആ വിഷം നിറഞ്ഞ ഇടത്തില്‍ സുരേഷ് ഗോപിക്ക് ഏറെക്കാലം തുടരാനാകുമെന്ന് കരുതുന്നില്ല: എന്‍.എസ്. മാധവന്‍

HIGHLIGHTS : I don’t think he will last in that toxic setup for long- NS Madhavan

കോഴിക്കോട്: ലക്ഷദ്വീപ് വിഷയത്തിലെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് ബി.ജെ.പി. നേതാക്കളുടെ ഭാഗത്തുനിന്ന് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.

ഈ സമയത്ത് പൃഥ്വിരാജിന് പിന്തുണയുമായെത്തിയ സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

sameeksha-malabarinews

സുരേഷ് ഗോപിയുടെ രാഷ്ട്രീയം എന്തായാലും അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെ കുറിച്ചുള്ള മറ്റെല്ലാം നല്ലതാണ്. അദ്ദേഹത്തിന്റെ സഹജീവിസ്‌നേഹം തിളങ്ങിക്കൊണ്ടിരിക്കുകയാണ്. നോക്കൂ, അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പര്‍ സ്റ്റാറും ബി.ജെ.പി-യുടെ സൈബര്‍ ആക്രമണം നേരിട്ട പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല. ആ വിഷം നിറഞ്ഞ ഇടത്തില്‍ അദ്ദേഹത്തിന് ഏറെക്കാലം തുടരാനാകുമെന്ന് ഞാന്‍ കരുതുന്നില്ല- മാധവന്‍ ട്വീറ്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!