ചേമ്പ് ഇപ്പോ നട്ടാല്‍ വിളവ് ഇരട്ടികിട്ടും..എങ്ങിനെയെന്ന് അറിയേണ്ടേ?

HIGHLIGHTS : Now is the best time to cultivate sorghum

ചേമ്പു കൃഷി ചെയ്യാനുളള ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോള്‍. മൂന്ന് തരം ചേമ്പുകളാണ് ഉള്ളത്. വലുപ്പമുള്ള വെട്ടുചേമ്പ് (പാല്‍ച്ചേമ്പ്), ചെറുചേമ്പ്, ചീരച്ചേമ്പ് (ചെടിച്ചേമ്പ്). ഇവയുടെ നാടന്‍ ഇനങ്ങളും ഗവേഷണകേന്ദ്രങ്ങള്‍ കണ്ടെത്തിയ മേല്‍ത്തരം ഇനങ്ങളുമുണ്ട്. ചീരച്ചേമ്പ് പച്ചക്കറി പോലെ ഇലയും തണ്ടും തോരന്‍ (വടക്കേ മലബാറിലെ ഉപ്പേരി) വയ്ക്കാനും മറ്റു കറികള്‍ക്കും ഉപയോഗിച്ചു വരുന്നു. ചീരച്ചേമ്പിനു കിഴങ്ങുകള്‍ ഉണ്ടാവില്ല. ചേമ്പിന്റെ ഇളം തണ്ടും ഇലയും വച്ചുള്ള ‘താളുകറി’ സ്വാദി ഷ്ഠമാണ്. വലിയ ചേമ്പിന്റെയും ചെറുചേമ്പിന്റെയും ഇളംതലയും തണ്ടും ഇങ്ങനെ ഉപയോഗിക്കാം. ചിലയി നങ്ങള്‍ക്കു ചൊറിച്ചില്‍ ഉണ്ടാവും. കാത്സ്യം ഓക്‌സലേറ്റിന്റെ സാന്നിധ്യമാണ് കാരണം. അതൊഴിവാക്കാന്‍ വാളന്‍പുളി ചേര്‍ത്താല്‍ മതി.

മിക്കവാറും എല്ലാവര്‍ക്കും ഒന്നു രണ്ടു മഴ കിട്ടി
മീനം, മേടം മാസങ്ങളാണ് വെട്ടുചേമ്പിന്റെ കൃഷിക്കാലം. തുലാച്ചേമ്പ് എന്നാല്‍ ചെറുചേമ്പാണ്. ഇതു മേടപ്പത്തിനു നട്ടു കന്നിതുലാം മാസത്തില്‍ വിളവെടുക്കുന്നു. നനയ്ക്കാമെങ്കില്‍ ചേമ്പ് ഏതു കാലത്തും കൃഷി ചെയ്യാം.

sameeksha-malabarinews

കുട്ടന്‍

വെട്ടുചേമ്പ്/ പാല്‍ച്ചേമ്പ് തടത്തിന് ഒന്നരയടി ആഴവും ചുറ്റളവും ഉണ്ടാവണം. നടീല്‍വസ്തുവായി ‘തടയും’ വിത്തും ഉപയോഗിക്കാം. തടയാണെങ്കില്‍ 100 ഗ്രാം തൂക്കമുള്ള പൂളുകള്‍ (കഷണങ്ങള്‍) ആക്കി ചാണകക്കുഴമ്പില്‍ മുക്കി 34 ദിവസം തണലില്‍ ഉണക്കിയിട്ടാണ് നടേണ്ടത്. വിത്താണെങ്കില്‍ ഇടത്തരം വലുപ്പമുള്ളവ തിരഞ്ഞെടുത്തു നടുക. നീലച്ചേമ്പ്, വെള്ളച്ചേമ്പ്, മാറാന്‍ ചേമ്പ് എന്നിങ്ങനെ നാടന്‍ ഇനങ്ങളാണ് കൃഷി ചെയ്തുവരുന്നത്. മീനംമേടം മാസത്തില്‍ നട്ടാല്‍ ധനുമകരത്തില്‍ വിളവെടുക്കാം.

തടമെടുത്ത് ആദ്യം ചെയ്യേണ്ടത് തടത്തിലെ മേല്‍മണ്ണുമായി 100,200 ഗ്രാം ഡോളോമൈറ്റ്/ കുമ്മായം ചേര്‍ത്ത് ഒരാഴ്ച നനച്ചിടുകയാണ്. അതിനു ശേഷം 34 കിലോ കംപോസ്റ്റ്/ ഉണങ്ങിപ്പൊടിഞ്ഞ കാലിവളം എന്നിവ കൂടി കൂട്ടിക്കലര്‍ത്തിയിട്ടു വേണം വിത്തുകള്‍/ തടകള്‍ നടേണ്ടത്. നട്ട വിത്തുകള്‍ മുളച്ചു വന്നു 2മാസം, 4 മാസം, 6മാസം വീതം വളങ്ങള്‍ ഇട്ടു മണ്ണടുപ്പിച്ചുകൊണ്ടിരിക്കണം. 89മാസമെത്തുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ചു തുടങ്ങും. അവ ചവിട്ടിയൊടിച്ചു 2 മാസം ഇട്ടാല്‍ കിഴങ്ങുകള്‍ നന്നായി മുഴുത്തു കിട്ടും.

ചെറുചേമ്പിന്റെയും തടയും വിത്തുകളും നടീല്‍വസ്തുക്കളാണ്. 2530 ഗ്രാം തൂക്കമുള്ള നടീല്‍വസ്തു ഉപയോഗിക്കാം. പറമ്പ് ആഴത്തില്‍ കിളച്ചു വാരങ്ങള്‍ (ഏരികള്‍) എടുത്താണ് ചെറുചേമ്പു നടുന്നത്. വാരങ്ങളില്‍ അരമീറ്റര്‍ അകലത്തില്‍ വിത്തുകള്‍ നടണം. വാരങ്ങള്‍ കുമ്മായമിട്ടു കിളച്ചു നനച്ച് ഒരാഴ്ച കഴിഞ്ഞതിനു ശേഷം നല്ല അളവില്‍ കംപോസ്റ്റ്/ ജൈവവളമിട്ട് ഇളക്കി യോജിപ്പിച്ച ശേഷമാവണം നടീല്‍. നട്ട വാരങ്ങള്‍ കരിയിലകള്‍കൊണ്ടു നന്നായി പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. വിത്തു മുളച്ച് ഒരാഴ്ചയ്ക്കു ശേഷം ശുപാര്‍ശപ്രകാരമുള്ള മുഴുവന്‍ ഫോസ്ഫറസ് വളങ്ങളും (എല്ലുപൊടി/ രാജ്‌ഫോസ്) പകുതി വീതം നൈട്രജന്‍, പൊട്ടാഷ് വളങ്ങളും നല്‍കണം.

ഒന്നര മാസമെത്തുമ്പോഴും രണ്ടര മാസമെത്തുമ്പോഴും വളം ചേര്‍ത്തു മണ്ണടുപ്പിച്ചു കൊടുക്കണം. ഇടയ്ക്കിടെ കടുത്ത വേനലില്‍ ഒന്നുരണ്ടാഴ്ച കൂടുമ്പോള്‍ നനച്ചു കൊടുക്കുന്നതു വിളവ് കൂട്ടും. നട്ട് അഞ്ചാറു മാസ മാകുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ചു തുടങ്ങുന്നതാണു മൂപ്പെത്തലിന്റെ ലക്ഷണം. ആ സമയം ഇലകള്‍ ചവിട്ടി മടക്കി (ഒന്നു രണ്ടു പച്ചനിറമുള്ള ഇലകള്‍ മാത്രം നിര്‍ത്തിയിട്ട്) ഇടുന്നതു കിഴങ്ങുകള്‍ക്കു തൂക്കം കൂട്ടും

കടപ്പാട്;പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡന്‍

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!