ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സേ/ഇംപ്രൂവ്‌മെന്റ്  പരീക്ഷ വിജ്ഞാപനം

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30 ന് അവസാനിക്കും.

അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ ഏഴ് വരെയും സ്‌കൂളുകളിൽ സമർപ്പിക്കാം. ഫീസുകൾ ”0202-01-102-93-VHSE Fees”  എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടച്ച് അസൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ സ്‌കൂളുകളിൽ സമർപ്പിക്കണം.

അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.

Share news
error: Content is protected !!
Scroll to Top