Section

malabari-logo-mobile

സ്പന്ദിക്കുന്ന കരിയിലകള്‍ വിനോദ് തള്ളശ്ശേരിയുടെ പുസ്തപ്രകാശനം പരപ്പനങ്ങാടിയില്‍

HIGHLIGHTS : പ്രശസ്ത ബ്ലോഗ് എഴുത്തുകാരനായ വിനോദ് തള്ളശ്ശേരിയുടെ പ്രഥമപുസ്തകമായ സ്പന്ദിക്കുന്ന കരിയിലകള്‍ മെയ് 11ന് പ്രസസ്തകവിയും ഗാനരചിയതാവുമായ റഫീഖ് അഹമ്മദ് പ്...

invitation card 1പ്രശസ്ത ബ്ലോഗ് എഴുത്തുകാരനായ വിനോദ് തള്ളശ്ശേരിയുടെ പ്രഥമപുസ്തകമായ സ്പന്ദിക്കുന്ന കരിയിലകള്‍ മെയ് 11ന് പ്രസസ്തകവിയും ഗാനരചിയതാവുമായ റഫീഖ് അഹമ്മദ് പ്രകാശനം നടത്തും. വൈകീട്ട് മൂന്നരമണിക്ക് പരപ്പനങ്ങാടി മലബാര്‍ കോ-ഓപറേറ്റീവ് കോളേജ് അങ്കണത്തില്‍ വച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക.
ചടങ്ങ് ചരിത്രകാരന്‍ ഡോം എം ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. ആദ്യപ്രതി കവി സിപി വല്‍സന്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ തോട്ടത്തില്‍ സതീഷ് പുസ്തകത്തെ പരിചയപ്പെടുത്തും.

പരപ്പനങ്ങാടി ചിറമംഗലം നവജീവന്‍ വായനശാലയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ഇവരുടെ പ്രഥമസംരഭമാണിത്.
വിനോദ് തള്ളശ്ശേരിയുടെ ഔദേ്യാഗിക ജീവിത കാലത്തെ യാത്രകളും അതിനു മുമ്പ് താന്‍ വളര്‍ന്നു വന്ന ഗ്രാമത്തെ കുറിച്ചുള്ള ഗുഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളും ആ കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ അവസ്ഥയും രേഖപ്പെടുത്തുന്ന കുറിപ്പുകളാണ് പുസ്തകരൂപമാകുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!