Section

malabari-logo-mobile

കോവിഡ് ഭീതിയിൽ ടോക്യോ ഒളിമ്പിക്സിൽ നിന്നും പിന്മാറി ഉത്തര കൊറിയ

HIGHLIGHTS : North Korea Pulls out of Tokyo Olympics due to Covid-19 Pandemic

കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയെ തുടര്‍ന്ന് ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി ഉത്തര കൊറിയ. രാജ്യത്തെ കായിക മന്ത്രാലയം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

ശീതയുദ്ധത്തെ തുടര്‍ന്ന് 1988 ലെ സോള്‍ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്‌സില്‍ പങ്കെടുക്കാതെയിരിക്കുന്നത്.

sameeksha-malabarinews

മാര്‍ച്ച് 25 ന് ഉത്തര കൊറിയന്‍ കായിക മന്ത്രി കിം ഗുക്കും ഒളിമ്പിക് കമ്മിറ്റിയും തമ്മില്‍ നടത്തിയ യോഗത്തിലാണ് ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ട്. കായിക താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് ഉത്തര കൊറിയ കായിക മന്ത്രാലയത്തിന്റെ വിശദീകരണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!