താനൂരില്‍ ട്രെയിന്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീ മരിച്ചു

താനൂര്‍: ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്ര സ്വദേശിനിയായ കമലയാണ് (53) മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

തെയ്യാല റോഡ് റെയില്‍വേ ഗേറ്റിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം.

മൃതദേഹം തിരൂര്‍ ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top