കോഴിക്കോട്: നഗരത്തില്‍ ബസ് കാത്തുനിന്ന അമ്മയോടെയാപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ സ്വര്‍ണപാദസരം മോഷ്ടിച്ച നാടോടി സ്ത്രീകള്‍ പിടിയില്‍.
കോഴിക്കോട് മാനാഞ്ചിറ എസ്ബിഐ ബസ് സ്റ്റോപ്പില്‍ ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന, എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ കാലില്‍കിടന്ന പാദസരം ആണ് കവര്‍ന്നത്.
തമിഴ്‌നാട് കല്‍മേട് സ്വദേശികളായ സുഗന്ധി(27), പ്രിയ എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു.എം.വി യുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ അബ്ദുള്‍ സലിം.V.V, മുഹമ്മദ് സിയാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉദയകുമാര്‍, സിജി, സിപിഒ ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പിങ്ക് പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയുത്.




