Section

malabari-logo-mobile

ഇനി നഗരങ്ങളില്‍ പോലീസിന്റെ അവഞ്ചേഴ്സ് കമാന്‍ഡോകള്‍; ആദ്യ പരിഗണനയില്‍ കോഴിക്കോടും തിരുവനന്തപുരവും കൊച്ചിയും

HIGHLIGHTS : No more police avengers commandos in cities; Kozhikode, Thiruvananthapuram and Kochi are the first consideration

തിരുവനന്തപുരം: നഗരപ്രദേശങ്ങളിലെ അപ്രതീക്ഷിത ആക്രമണങ്ങള്‍ക്ക് തടയിടാനും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാനുമായി പോലീസില്‍ അവസ് കമാന്‍ഡോവിഭാഗം രൂപവത്കരിച്ചത് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ കീഴിലുള്ള തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിഭാഗത്തിന്റെ ഭാഗമായാണ് നഗരകേന്ദ്രിത കമാന്‍ഡോ വിഭാഗമായ അവബേസ് രൂപവത്കരിച്ചത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം. അവഞ്ചേസ് രൂപവത്കരിച്ചതിന് സര്‍ക്കാര്‍ അനുമതി തേടി പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് കത്തു നല്‍കിയിരുന്നു.

sameeksha-malabarinews

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍നിന്നുള്ളവരെയാണ് അവഞ്ചേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ കേന്ദ്രത്തിലേക്കും 40 പേര്‍ ഉള്‍പ്പെടെ മൊത്തം 120 പേരെയാണ് മൂന്ന് നഗരങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത്. പ്രത്യേക യൂണിഫോമാണ് സംഘത്തിനുള്ളത്. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കുമാണ് ഉപയോഗിക്കുന്നത്. വി.ഐ.പി. സുരക്ഷയ്ക്കും അവഞ്ചേസിനെ ഉപയോഗിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!