Section

malabari-logo-mobile

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ തീ കൊളുത്തിയ അമ്മ മരിച്ചു

HIGHLIGHTS : No money was paid to buy alcohol; The mother died after her son lit the fire

തൃശ്ശൂര്‍ ചമ്മണ്ണൂരില്‍ മകന്‍ തീ കൊളുത്തിയ അമ്മ മരിച്ചു. ചമ്മണ്ണൂര്‍ സ്വദേശി ശ്രീമതി (75) ആണ് മരിച്ചത്. മകന്‍ മനോജിനെ (40) വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ അരിശമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എണ്‍പത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ശ്രീമതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

sameeksha-malabarinews

മദ്യത്തനടിമയായ മനോജ് ദീര്‍ഘകാലമായി മാനസികാരോഗ്യ ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യം വാങ്ങാന്‍ പണം തരാത്തതിന്റെ പേരില്‍ പ്രതി അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!