കുടിവെള്ള വിതരണമില്ല; പ്രതിഷേധവുമായി സിപിഐഎം അംഗം

താനൂര്‍: നന്നമ്പ്ര പഞ്ചായത്തില്‍ കുടിവെള്ള വിതരണം നടത്താത്തതില്‍ പ്രതിഷേധിച്ച് സിപിഐഎം അംഗം കുത്തിയിരിപ്പ് സമരം നടത്തി. പതിനഞ്ചാം വാര്‍ഡ് അംഗമായ പി പി ഷാഹുല്‍ഹമീദാണ് പ്രതിഷേധിച്ചത്.

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പഞ്ചായത്ത് ഭരണ സമിതി ജലവിതരണം നടത്താന്‍ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്നാണ് ഒഴിഞ്ഞ കൂടവുമായി പ്രതിഷേധിച്ചത്.

തട്ടത്തലം ലക്ഷംവീട് നഗറില്‍ രണ്ട് മാസത്തോളമായി വെള്ളം മുടങ്ങിയിട്ട്. വേണ്ടത്ര കിണറുകള്‍ ഇല്ലാത്ത പ്രദേശമാണ്. ജലനിധി പദ്ധതിയുടെ പഴക്കം ചെന്ന പൈപ്പുകള്‍ പലയിടങ്ങളിലും തുരുമ്പെടുത്ത് പൊട്ടിയ നിലയിലാണ്. രണ്ട് മാസത്തോളമായി വെള്ളം പമ്പ് ചെയ്യാനായിട്ടില്ല.

പരാതിയുമായി എത്തിയവരോട് പഞ്ചായത്ത് അധികൃതര്‍ ഫണ്ടില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ്. വേനല്‍ ആരംഭത്തില്‍ തന്നെ കുടിവെള്ള വിതരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടങ്കിലും നന്നമ്പ്ര പഞ്ചായത്ത് ഇത് നടപ്പാക്കിയില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top