Section

malabari-logo-mobile

ഇന്ന് ആര്‍ക്കും കോവിഡ് ഇല്ല: 5 പേര്‍ രോഗ മുക്തരായി

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ല. അഞ്ചുപേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് പുതിയ ഹോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ല. അഞ്ചുപേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകളുമില്ല.  കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് രണ്ടുപേര്‍ക്കുമാണ് രോഗം ഭേദമായത്.

ഇതുവരെ 474 പേര്‍ രോഗമുക്തരായി. 25 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 16693 പേര്‍ നിരീക്ഷണത്തിലാണ്. 16383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും. രോഗലക്ഷണങ്ങള്‍ ഉള്ള 35171 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34519 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്.

sameeksha-malabarinews

ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ പ്രയോറിറ്റി ഗ്രൂപ്പുകളില്‍ നിന്ന് 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!