മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും അവിഭക്ത സമസ്ത മുശാവറ അംഗവുമായിരുന്ന എന്‍.കെ. മുഹമ്മദ് മൗലവി (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ മലപ്പുറം കൂട്ടിലങ്ങാടി കടൂപ്പുറത്തുള്ള വസതിയിലായിരുന്നു അന്ത്യം.
50 വര്‍ഷം പരപ്പനങ്ങാടി അങ്ങാടി ജുമാ മസ്ജിദിലെ മുദരിസായിരുന്നു. കബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മലപ്പുറം കടൂപുറം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
മുഹമ്മദ് മൗലവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
എന്‍.കെ. ഉസ്താദ് എന്ന പേരിലാണ് മുഹമ്മദ് മൗലവി അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലെ മദ്റസകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധിയായിരിക്കും.




