Section

malabari-logo-mobile

 മാണി രാജിവയ്ക്കുന്നതുവരെ സമരം തുടരും: കോടിയേരി

HIGHLIGHTS : തിരുവനന്തപുരം: ഇടതുമുന്നണിയിലെ എത്രപേരെ സസ്‌പെന്‍ഡ് ചെയ്താലും മാണി രാജിവയ്ക്കുന്നതുരെ സമരം തുടരുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. അഴിമതിക്കെതിരെയുള്ള സമ...

kodiyeri-balakrishnan_4തിരുവനന്തപുരം: ഇടതുമുന്നണിയിലെ എത്രപേരെ സസ്‌പെന്‍ഡ് ചെയ്താലും മാണി രാജിവയ്ക്കുന്നതുരെ സമരം തുടരുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. അഴിമതിക്കെതിരെയുള്ള സമരം തുടരും. എത്രപേരെ വേണമെങ്കിലും ജയിലില്‍ അടച്ചോളൂ. അതൊന്നും പ്രതിപക്ഷത്തിന്റെ മനോവീര്യം തകര്‍ക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

500ലധികം പോലീസുകാരുടെയും ക്രിമിനലുകളുടെയും അകമ്പടിയോടെ ബജറ്റ് എന്നപേരില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളൊക്കെ പ്രതിപക്ഷം തള്ളിക്കളയുന്നു. നടക്കാത്ത ബജറ്റിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. അടുത്ത നിയമസഭസമ്മേളനം 23ന് മാത്രമെന്ന് തീരുമാനിച്ച് ഭരണപക്ഷം ഒളിച്ചോടുകയാണെന്നും അവര്‍ക്ക് പ്രതിപക്ഷത്തെ പേടിയാണെന്നും കോടിയേരി പരിഹസിച്ചു.

sameeksha-malabarinews

പ്രതിപക്ഷത്തെ വനിത എം എല്‍ എമാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്? ഇന്ന് താന്‍ സഭയില്‍ കൊണ്ടുവന്ന അടിയന്തരപ്രമേയം എന്തുകൊണ്ട് നിഷേധിച്ചു? ഇതിനെല്ലാം വരും ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും മറുപടി പറയേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭിയില്‍ നടന്ന കൈയ്യാങ്കളിയെ തുടര്‍ന്ന് അഞ്ച് എം എല്‍ എ മാരെ സസ്‌പെന്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിക്കുകയായിരുന്നു. ശിവന്‍കുട്ടി, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഇ പി ജയരാജന്‍, കെടി ജലീല്‍ എന്നീ അഞ്ച് എംഎല്‍എമാര്‍ക്കെതിരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!