Section

malabari-logo-mobile

വി ശശി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍

HIGHLIGHTS : തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറയിന്‍കീഴ് എംഎല്‍എ വി ശശിയെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ചോദ്യോത്തരവേളക്ക് ശേഷം നട...

v-sasiതിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറയിന്‍കീഴ് എംഎല്‍എ വി ശശിയെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ചോദ്യോത്തരവേളക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി ശശിക്ക് 90 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഐസി ബാലകൃഷ്ണന് 45 വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പോലെ രഹസ്യബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ വി ശശി നിയമസഭയില്‍ ഇത് രണ്ടാം ഊഴമാണ്. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍, ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി, അനൂപ് ജേക്കബ്, സി മമ്മൂട്ടി എന്നിവര്‍ സഭയില്‍ എത്തിയിരുന്നില്ല. സ്വതന്ത്ര എംഎല്‍എ പിസി ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയിരുന്നു.

sameeksha-malabarinews

പിസി ജോര്‍ജിന്റേയും, ഒ രാജഗോപാലിന്റേയും വോട്ട് വേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!