വിവാഹ വാര്‍ത്ത നിഷേധിച്ച് നിത്യ മേനോന്‍

താന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്ത നിഷേധിച്ച് നടി നിത്യ മേനോന്‍. നിത്യ മേനോനും മലയാളത്തിലെ പ്രമുഖ നടനും വിവാഹിതരാകുന്നു എന്ന് ദേശീയ മാധ്യമങ്ങളും നിരവധി മലയാള മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു.

പക്ഷെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാം തന്നെ വ്യാജമാണെന്നാണ് നിത്യ മേനോനിപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുത ഉറപ്പാക്കി നല്‍കണം എന്നും നിത്യ മേനോന്‍ പറഞ്ഞു.

ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19(1)(എ) ആണ് നിത്യയുടെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം.

Share news
error: Content is protected !!
Scroll to Top