തലക്കുളത്തൂരില്‍ ഓണത്തിന് പൂക്കളമൊരുക്കാന്‍ ‘നിറപ്പൊലിമ’, വിഷമുക്ത പച്ചക്കറിക്കായി ‘ഓണക്കനി’

HIGHLIGHTS : 'Nirapolima' to prepare flowers for Onam in Thalakulathur, 'Onakani' for poison-free vegetables

ഓണവിപണിയില്‍ പൂക്കളെത്തിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച ‘നിറപ്പൊലിമ’ക്കും വിഷരഹിത പച്ചക്കറികള്‍ ഒരുക്കുന്ന ‘ഓണക്കനി’ക്കും തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വിഷമില്ലാത്ത പച്ചക്കറികളും പൂക്കളത്തിലേക്കുള്ള പൂക്കളും നാട്ടില്‍ ഉല്‍പാദിപ്പിക്കുന്നതിലൂടെ കുടുംബശ്രീക്ക് കീഴിലെ കര്‍ഷകവനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം.
കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഫാം ലൈവ്‌ലിഹുഡിന്റെ ഭാഗമായി കൃഷിഭവനുമായി ചേര്‍ന്ന് ജെഎല്‍ജി ഗ്രൂപ്പുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ വിവിധതരം പൂക്കളും പച്ചക്കറികളും ഓണക്കാലത്ത് വിപണിയിലെത്തിച്ച് ഓണക്കാലം സമൃദ്ധമാക്കാനുമാകും. വിവിധയിനം പയര്‍, വെണ്ട, പടവലം, പാവല്‍, വെള്ളരി, പീച്ചിങ്ങ തുടങ്ങിയവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ചെട്ടിയും വാടാമല്ലിയും ഉള്‍പ്പെടെയുള്ള പൂക്കളാണ് കൃഷിചെയ്യുക.

പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് പഞ്ചായത്ത് കേന്ദ്രങ്ങളിലെ കുടുംബശ്രീ ചന്തകള്‍ വഴി വിപണി ഉറപ്പാക്കാനാകുമെന്ന് അവര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റീഷ്മ വിനോദ്, കൃഷി ഓഫീസര്‍ അനുസ്മിത, സീനിയര്‍ കൃഷി അസിസ്റ്റന്റ് ഗിരീഷ്, കൃഷി അസിസ്റ്റന്റ് സാലിഷ, ബ്ലോക്ക് കോഓഡിനേറ്റര്‍ സി ഷംല, സി ആര്‍ പി സുബി, ജനപ്രതിനിധികള്‍, സിഡിഎസ് അംഗങ്ങള്‍, ജെഎല്‍ജി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!