Section

malabari-logo-mobile

നിപ ബാധിച്ച് മരിച്ചവരെ സോഷ്യല്‍മീഡിയയിലൂടെ അവഹേളിച്ച കുവൈത്തിലെ മലയാളിയുടെ പണി പോയി

HIGHLIGHTS : കുവൈറ്റ്‌സിറ്റി: നിപ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച് പ്രചരണം നടത്തിയ യുവാവിന്റെ പണി പോയി. പള്ളിക്കര സ്വദേശിയായ ...

കുവൈറ്റ്‌സിറ്റി: നിപ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച് പ്രചരണം നടത്തിയ യുവാവിന്റെ പണി പോയി. പള്ളിക്കര സ്വദേശിയായ യുവാവാണ് മരിച്ചവരെയും അവരുടെ സംസ്‌ക്കാര ചടങ്ങുകളെയും പരിഹരിച്ച് ശബ്ദ സന്ദേശം പ്രചരിപ്പിച്ചത്.

ഇതിനെതിരെ കേരളത്തിലും കുവൈത്തിലും ആളുകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ ജോലി ചെയ്യുന്ന കമ്പനി അധികൃതര്‍ക്കും ചിലര്‍ പരാതി നല്‍കിയതോടെയാണ് കമ്പനി ഇയാളെ പുറത്താക്കിയത്.

sameeksha-malabarinews

ഇയാള്‍ നടത്തിയ പ്രചരണം മതവിരുദ്ധമാണെന്നതിനാല്‍ കടുത്ത വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉണ്ടായത്. ഇതോടെ ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ ക്ഷമാഭ്യാര്‍ഥന നടത്തിയിരുന്നു. എന്നാല്‍ താമസ സ്ഥലത്തുപോലും ഇയാള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് ആളുകള്‍ എത്തി തുടങ്ങിയതോടെ ഇയാള്‍ നാട്ടിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!