Section

malabari-logo-mobile

ആശ്വാസം;മഞ്ചേരിയില്‍ നിരീക്ഷണത്തിലുള്ള ആളുടെ ഫലം നെഗറ്റീവ്

HIGHLIGHTS : The saliva sample sent from Mancheri to Kozhikode Medical College for Nipah test was negative.

മലപ്പുറം:മഞ്ചേരിയില്‍നിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച സ്രവസാമ്പിള്‍ ഫലം നെഗറ്റീവ്.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിയും അപസ്മാര ലക്ഷണങ്ങവും കാണിച്ചതിനെ തുടര്‍ന്നാണ് ഇയാളെ നിരീക്ഷിച്ചുവന്നത്. ഇയാള്‍ സമ്പര്‍ക്കപട്ടികയില്‍ ഇല്ലെങ്കിലും ഇയാളുടെ സാമ്പിള്‍ ശേഖരിച്ച് നിപ വൈറസ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഈ ഫലമാണ് ഇപ്പോള്‍ നെഗറ്റീവാണെന്ന് വന്നിരിക്കുന്നത്. ആശ്വസകരമായ വാര്‍ത്തയാണ് ഇതെങ്കിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

sameeksha-malabarinews

രോഗം സംശയിക്കുന്നവരെ ഐസൊലേഷന്‍ ചെയ്യുന്നതിനും സാമ്പിള്‍ ശേഖരിക്കുന്നതിനും പ്രത്യേക സംവിധാനങ്ങള്‍, ഐസൊലേഷന്‍ മുറികള്‍ എന്നിവ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ തയ്യാറാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!