Section

malabari-logo-mobile

ആശ്വാസം;മലപ്പുറം ജില്ലയില്‍ 5 പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്

HIGHLIGHTS : Nipah test results of 5 more people in Malappuram district are negative

മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 5 പേരുടെ കൂടി നിപ പരിശോധന ഫലം നെഗറ്റീവ് ആയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു . ഇതോടെ ജില്ലയില്‍ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകള്‍ നെഗറ്റീവായി. ആകെ 17 പേരുടെ സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചത്. 6 പേരുടെ ഫലം വരാനുണ്ട്.

സബ് കളക്ടര്‍ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തില്‍ ജില്ലാതല വകുപ്പ് മേധാവികളുടെ നിപ അവലോകന യോഗം നടത്തുകയും പ്രതിരോധ നടപടികള്‍ വിലയിരുത്തുകയും ചെയ്തു. പുതുതായി ജില്ലയില്‍ നിന്നുള്ള ആരും നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി നടന്നു വരുന്നു. സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും അവരുടെ പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ദിവസവും രണ്ട് തവണ ഫോണില്‍ വിവരങ്ങള്‍ അന്വേഷിക്കുകയും ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ജില്ലാതല നിപ കണ്‍ട്രോള്‍ സെല്‍ വഴിയും നിരീക്ഷണം നടക്കുന്നുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!