Section

malabari-logo-mobile

4 പേർക്ക് നിപ: ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക

HIGHLIGHTS : What is Nipah Virus; What are the symptoms?

കോഴിക്കോട്: ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതു ജനങ്ങള്‍ക്കായുള്ള ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
1. നിലവിലെ സാഹചര്യത്തില്‍ ശാന്തതയോടു കൂടി സാഹചര്യങ്ങള്‍ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സ്വയം വാഹനങ്ങളില്‍ കയറി ചികിത്സയ്ക്കായും മറ്റ് ആവശ്യങ്ങള്‍ക്കായും  പോകരുത്.
2. ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
3. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം.
4. പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കരുത്.
5. തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളില്‍ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം.
6. കിണര്‍ തുടങ്ങിയ ജല സ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങള്‍ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം.
7.വളര്‍ത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങള്‍, വിസര്‍ജ്ജ്യ വസ്തുക്കള്‍ എന്നിവയുമായി  സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കണം.
8. രോഗബാധിതരെ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ സന്ദര്‍ശിക്കരുത്.
9. സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ രോഗബാധിതരെ പരിചരിക്കരുത്.
10. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അലക്ഷ്യമായി കൈകാര്യം ചെയ്യരുത്.
11. രോഗികളെ പരിചരിക്കുന്നവര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.
12. ഇടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റിനടുത്ത് നന്നായി കഴുകണം. ഇത് ലഭ്യമല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയില്‍ നിന്നും 1 മീറ്റര്‍ അകലം പാലിക്കണം
13. മുയല്‍, വവ്വാല്‍, പന്നി മുതലായ മൃഗങ്ങളുമായി ഇടപഴകുമ്പോഴുംഎന്‍ 95 മാസ്‌ക് ഉപയോഗിക്കണം.
14. രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ വേര്‍തിരിച്ചു സൂക്ഷിക്കുകയുംവൃത്തിയാക്കുകയും ചെയ്യണം.
15. ആരും പരിഭ്രാന്തരാകാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.
16. ജില്ലയില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സംശയദൂരീകരണത്തിനായി താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
കണ്‍ട്രോള്‍ സെല്‍ ഫോണ്‍ നമ്പര്‍: 0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!