HIGHLIGHTS : Nipah- 84 people's sample test results negative

നിപരോഗബാധിതയുമായി പ്രാഥമികസമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. 65 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 101 ആളുകള്‍ ലോറിസ്‌ക് വിഭാഗത്തിലുമാണുള്ളത്. ഇനി ഒരാളുടെ സാമ്പിള്‍ പരിശോധനാഫലം കൂടിയാണ് വരാനുള്ളത്.

നിപ രോഗബാധിത പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മൂന്നു പേര്‍, എറണാകുളം മെഡിക്കല്‍ കോളെജില്‍ ഒരാളുമടക്കം അഞ്ചുപേരാണ് ചികിത്സയിലുള്ളത്. 88 കാരനായ അമരമ്പലം സ്വദേശി, 27 കാരിയായ കുറ്റിപ്പുറം സ്വദേശി, 13 കാരനായ മമ്പാട് സ്വദേശി എന്നിവര്‍ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. നിപ കോള്‍സെന്ററില്‍ ഇതുവരെ ലഭിച്ച 16 കോളുകളില്‍ ഏഴുപേര്‍ക്ക് മാനസിക പിന്തുണ നല്‍കി.