HIGHLIGHTS : Job opportunities

സൈക്കോളജിസ്റ്റ് നിയമനം

ബാലുശ്ശേരി ഡോ. ബി ആര്‍ അംബേദ്കര്‍ മെമോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ താല്‍ക്കാലികമായി സൈക്കോളജിസ്റ്റുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 22ന് ഉച്ചക്ക് 12ന് നടക്കും. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍/കൗണ്‍സിലിങ് മേഖലയിലെ പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത/അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയം. 2026 മാര്‍ച്ച് 31 വരെയാണ് സേവന കാലാവധി. ഫോണ്‍: 9188900236.
അധ്യാപക നിയമനം
ബാലുശ്ശേരി ഡോ. ബി ആര്‍ അംബേദ്കര്‍ മെമോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഇകണോമിക്സ്, കോമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഹിന്ദി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളും പകര്‍പ്പുമായി കൂടിക്കാഴ്ചക്കെത്തണം. പിഎച്ച്ഡി/എംഫില്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ഇന്റര്‍വ്യൂ തീയതി, സമയം, വിഷയം ക്രമത്തില്‍: മെയ് 21 രാവിലെ 10.30 -കോമേഴ്സ്, 22ന് രാവിലെ 10.00 -മലയാളം, 10.30 -സ്റ്റാറ്റിസ്റ്റിക്‌സ്, 11.30 -മാത്തമാറ്റിക്സ്, 24ന് രാവിലെ 10.30 -ഇകണോമിക്സ്, 26ന് രാവിലെ 10.30 -ഇംഗ്ലീഷ്, 11.30 -ഹിന്ദി. ഫോണ്‍: 04962646342, 9188900236
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുള്ള ജൂനിയര്‍ റസിഡന്റ് (എം ബി ബി എസ്) തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. പ്രതിമാസം 52,000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള അപേക്ഷകള്‍ മെയ് 24ന് വൈകീട്ട് അഞ്ചിന് മുമ്പായി hrestigmcm@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പറും ഇ മെയിലും നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. അധിക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
അരിമ്പ്ര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി (സീനിയര്‍), ഇംഗ്ലീഷ്, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം (ജൂനിയര്‍) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 23ന് രാവിലെ ഒമ്പതിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. ഫോണ്‍: 9946429265.
അധ്യാപക നിയമനം
തവനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. അറബി (അഭിമുഖം: മെയ് 21ന് രാവിലെ പത്തിന്), സോഷ്യോളജി, സൈക്കോളജി, ഹിന്ദി (അഭിമുഖം: മെയ് 22ന് രാവിലെ പത്തിന്), ഹിസ്റ്ററി (അഭിമുഖം: മെയ് 22ന് രാവിലെ 11ന്), മലയാളം, പൊളിറ്റിക്കല്‍ സയന്‍സ് (അഭിമുഖം: മെയ് 23ന് രാവിലെ പത്തിന്), ഇംഗ്ലീഷ്, കോമേഴ്സ് (അഭിമുഖം: മെയ് 28ന് രാവിലെ പത്തിന്). ഫോണ്‍: 9188900204.
അധ്യാപക നിയമനം
മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡീഷണല്‍ ബാച്ചുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തില്‍ ഒഴിവ് വരുന്ന ഇംഗ്ലീഷ്, എക്കണോമിക്സ്, കോമേഴ്സ്, അറബി (എച്ച്.എസ്.എസ്.ടി ജൂനിയര്‍), ഇംഗ്ലീഷ്, എക്കണോമിക്സ്, ഹിസ്റ്ററി, മാത്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഫിസിക്സ്, കെമിസ്ട്രി എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 24ന് രാവിലെ ഒമ്പതിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
അധ്യാപക നിയമനം
കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് അധ്യാപരെ നിയമിക്കുന്നു. മെയ് 23ന് രാവിലെ പത്തിന് കൊമേഴ്സ് (സിനീയര്‍), കൊമേഴ്സ് (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), എന്നീ തസ്തികകളിലേക്കും 11.30ന് കമ്പ്യൂട്ടര്‍ അപ്ലിക്ഷേന്‍ ( സിനീയര്‍), എക്കണോമിക്സ് (സിനീയര്‍), ബോട്ടണി (ജൂനിയര്‍), അറബിക്ക്(ജൂനിയര്‍) എന്നീ തസ്തികളിലേക്കും അഭിമുഖം നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9447552750.
കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം നടത്തുന്നു. എച്ച്.എസ് എസ് ടി സോഷ്യോളജി (സീനിയര്‍), എക്കണോമിക്സ്( സീനിയര്‍, ഒഴിവ് -രണ്ട്) ഇംഗ്ലീഷ് (സീനിയര്‍-ഒഴിവ് ഒന്ന്, ജൂനിയര്‍-ഒഴിവ് ഒന്ന്) എന്നീ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 21 രാവിലെ 10നും ഹിസ്റ്ററി(സീനിയര്‍), കോമേഴ്സ് (സീനിയര്‍-ഒഴിവ് ഒന്ന്, ജൂനിയര്‍-ഒഴിവ് ഒന്ന്), കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ജൂനിയര്‍-ഒഴിവ് ഒന്ന്), കെമിസ്ട്രി (ജൂനിയര്‍-ഒഴിവ് ഒന്ന്) എന്നീ തസ്തികകളിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 04933 256126.
ലിങ്കില്‍ ക്ലിക്ക് ചെയ്യു