HIGHLIGHTS : Nileswaram fireworks accident: Three dead
നീലേശ്വരം : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ കഴിഞ്ഞ ചൊവ്വ പുലര്‍ച്ചെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരണം സംഖ്യ മൂന്നായി. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ള നീലേശ്വരം സ്വദേശി ബിജുവാണ് മരിച്ചത്. സാരമായി പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ആയിരുന്ന രതീഷ് (32) ഞായറാഴ്ച രാവിലെ മരണപ്പെട്ടിരുന്നു. 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശനി രാത്രി കണ്ണൂര്‍ സ്വകാര്യാശുപത്രിയില്‍ മരിച്ച കിനാനൂര്‍ റോഡിലെ ഓട്ടോ ഡ്രൈവര്‍ സി സന്ദീപ് (38) ന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഞായര്‍ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരേതനായ അമ്പൂഞ്ഞിയുടെയും ജാനകിയുടെയും മകനാണ് മരിച്ച രതീഷ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: കാഞ്ചന, രാഗിണി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു