നിലീന അത്തോളിക്ക്‌ ലാഡ്‌ലി മീഡിയ അവാര്‍ഡ്‌

ladly media and advertising award 2020

Share news
 • 120
 •  
 •  
 •  
 •  
 •  
 • 120
 •  
 •  
 •  
 •  
 •  

കോഴിക്കോട്‌; ‌ പത്താമത്‌ ലാഡ്‌്‌ലി മീഡിയ ആന്‌ഡ അഡ്വവര്‍ടൈസിങ്‌ അവാര്‍ഡ്‌ മാധ്യമപ്രവര്‍ത്തക നിലീന അത്തോളിക്ക്‌. 2010ല്‍ മാതൃഭുമി പത്രത്തില്‍ പ്രസിദ്ധീകരിച്ച സാക്ഷരകേരളത്തിലെ ഭര്‍തൃ ബലാത്സംഗങ്ങള്‍ എന്ന വാര്‍ത്താ പരമ്പരക്കാണ്‌ പുരസ്‌കാരം. ഫീച്ചര്‍ വിഭാഗത്തിലാണ്‌ നിലീനക്ക്‌ പുരസ്‌ക്കാരം. അന്വേഷണാത്മക വാര്‍ത്താ വിഭാഗത്തില്‍ മാധ്യമപ്രവര്‍ത്തകനായ നിസാര്‍ പുതുവനക്ക്‌ പുരസ്‌ക്കാരം ലഭിച്ചു

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടാം തവണയാണ്‌ നിലീനക്ക്‌ ലാഡ്‌ലി മീഡിയ പുരസ്‌ക്കാരം ലഭിക്കുന്നത്‌. 2015ല്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍ പരമ്പര അര്‍ദ്ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍ എന്ന വാര്‍ത്താ പരമ്പരക്ക്‌ ഈ അവാര്‍ജ്‌ ലഭിച്ചിരുന്നു.
രാംനാഥ്‌ ഗോയങ്കെ അവാര്‍ഡ്‌, നാഷനല്‍ മീഡിയ അവാര്‍ഡ്‌, സംസ്ഥാന സര്‍ക്കാരിന്റെ സ്വാമി വിവേകാനന്ദന്‍ യുവ മാധ്യമപ്രതിഭാ പുരസ്‌ക്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ നിലീനക്ക്‌ ലഭിച്ചിട്ടുണ്ട്‌

പരപ്പനങ്ങാടി സ്വദേശിയായ അത്തോളി നാരായണന്‍ മാഷുടെയും ശൈലജയുടെയും മകളാണ്‌ നിലീന അത്തോളി. ഗൗതം ആണ്‌ ഭര്‍ത്താവ്‌. മകള്‍ നിതാര

Share news
 • 120
 •  
 •  
 •  
 •  
 •  
 • 120
 •  
 •  
 •  
 •  
 •