നടന്‍ അജിത്തിന്‌ ബൈക്ക്‌ റേസ്‌ ചിത്രീകരണത്തിനിടെ പരിക്കേറ്റു

ചെന്നൈ:  തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്തിന്‌ സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ്‌ പരിക്കേറ്റത്‌. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ രണ്ടാം തവണയാണ്‌ അജിത്തിന്‌ പരിക്കേല്‍ക്കുന്നത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബൈക്ക്‌ റേസ്‌ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ അജിത്തിന്റെ കൈക്കും കാലിനും പരക്കേറ്റു. ബൈക്ക്‌ റേസിങ്ങ്‌ നടന്‌ വലിയ ക്രേസ്‌ ആയതിനാല്‍ ഡ്യൂപ്പില്ലാതെയാണ്‌ ഷൂട്ടിങ്‌ നടന്നത്‌. റെയിസിങ്ങിനിടെ ബൈക്ക്‌ ട്രാക്കില്‍ നിന്നും തെന്നിമാറുകയായിരുന്നു.

എച്ച്‌ വിനോദ്‌ സംവിധാനം ചെയ്യുന്ന വലിമൈ ബോണി കപൂറാണ്‌ നിര്‍മ്മിക്കുന്നത്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •