നിലമ്പൂര്‍ പെണ്‍വാണിഭം; നാല് പേര്‍ പിടിയില്‍

മലപ്പുറം:  നിലമ്പൂരില്‍ അന്തര്‍സംസ്ഥാന പെണ്‍വാണിഭം സംഘം പിടിയില്‍. നാലു പേര്‍ അറസ്റ്റില്‍. പ്രധാനപ്രതിയടക്കമുളളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

എടക്കര കാക്കപരത നേല്ലേങ്ങര അഭിനന്ദ്(37), വയനാട് ബത്തേരി ചുള്ളിയോട് കിഴക്കേത്തറ പ്രവീണ്‍(30), മലപ്പുറം വലിയങ്ങാടി സ്വദേശി ഷംസുദ്ധീന്‍(38), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദാലി എന്നിവരാണ് അറസ്റ്റിലായത്.

നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ അബ്രഹാം, നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ബിനു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ്‌ചെയ്തത്.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ സമീപത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ സംശയകരമായ സാഹചര്യത്തില്‍ എന്തോ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിലാണ് പോലീസ് പരിശോധനക്കെത്തുന്നത്. ഈ സമയത്ത് അവിടെ ഇടപാടുകാര്‍ എത്തിക്കൊണ്ടിരിക്കുകായായിരുന്നു. പോലീസിനനെ കണ്ട് പ്രധാന പ്രതിയും എടക്കര സ്വദേശി സുധീഷും മറ്റൊരാളും ഓടി രക്ഷപ്പെട്ടു. പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടുപേരെ അവിടെ നിന്നും അറസ്റ്റ് ചെയ്തു. അപ്പോള്‍ അവിടെയുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശിയായ യുവതിയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുകയാണെന്ന് കണ്ടെത്തി. പണവും, മൊബൈല്‍ ഫോണുകളും, ഇടപാടുകളെ സംബന്ധിച്ച പുസ്തകങ്ങളും. ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു.

ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം സത്രീകളെ ഇറക്കുന്ന ഏജന്റുമാരും സംഘത്തിലുണ്ടെന്നാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും

 

photo courtesy; samayam malayalam online

Share news
error: Content is protected !!
Scroll to Top