ചരിത്രത്തിലാദ്യമായി നിറമരുതൂര്‍ പഞ്ചായത്ത് ഭരണം പിടിച്ച് യുഡിഎഫ്.

തിരൂര്‍ :ചരിത്രത്തിലാദ്യമായി നിറമരുതൂര്‍ പഞ്ചായത്തിന്റെ ഭരണം പിടിച്ച് യുഡിഎഫ്. എട്ടിനെതിരെ 9 വോട്ടുകള്‍ക്കാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. പി.ഇസ്മായിലിനെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്ത

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 17 സീറ്റില്‍ 9 സീറ്റ് നേടി യുഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഇരുകൂട്ടര്‍ക്കും തുല്യ വോട്ട് ലഭിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുയായിരുന്നു.

ആറുമാസം മുമ്പ് കൈപ്പിഴവില്‍ നഷ്ടപ്പെട്ട ഭരണം ഇപ്പോള്‍ യുഡിഎഫ് അവിശ്യാസത്തിലൂടെ തിരിച്ചുപിടിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top