ഈ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ഹരജി കോടതി ഇന്ന് പരിഗണിക്കും

കണ്ണൂര്‍ : കണ്ണൂര്‍ ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഈ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് പോലീസ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഈ ബുള്‍ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും ജാമ്യത്തില്‍ തുടര്‍ന്നാല്‍ അത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നാണ് പോലീസിന്റെ വാദം.

നേരത്തെ ഈ ഹര്‍ജിയില്‍ ഇരുവരുടെയും വിശദീകരണം കോടതി ആരാഞ്ഞിരുന്നു. പോലീസ് കെട്ടിച്ചമച്ച കേസാണിതെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top