മദ്യം ഇനി ഓണ്‍ലൈനിലും;ബെവ്‌കോ ആപ്പില്‍ പണമടയ്ക്കാം

തിരുവനന്തപുരം: ബെവ്‌കോ മദ്യത്തിനുവേണ്ടിയുള്ള ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാം ഇന്നു മുതല്‍ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, നഗരങ്ങളിലെ ഔട്ട്‌ലെറ്റുകളിലാണ് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ആദ്യമായി ആരംഭിക്കുന്നത്.

ഓണ്‍ലൈനില്‍ പണം അടച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് കാണിച്ചാല്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം ലഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക്മുന്നിലെ ആള്‍ത്തിരിക്കിനെ കുറിച്ചുള്ള ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ബെവ്‌കോ ധൃതിയില്‍ ഓണ്‍ലൈന്‍ അടക്കമുള്ള നടപടികളിലേക്ക് കടന്നിരിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന നടപടി ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ബെവ്‌കോ പദ്ധതി.

നഗരത്തിലെ ഏതെല്ലാം ഔട്ട്‌ലെറ്റുകളില്‍ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെന്നും വെബ്‌സൈറ്റില്‍ നിന്നും അറിയാം.bookingksbc.co.in എന്ന ബെവ്‌കോ വെബ്‌സൈറ്റിലെത്തി ഇഷ്ടപ്പെട്ട ബ്രാന്‍ഡ് തിരഞ്ഞെടുക്കാം. പണം ഓണ്‍ലൈനായി അടച്ചാല്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ മെസേജെത്തും. ഇത് ഔട്ട്‌ലെറ്റിലെത്തി പരിശോധനയ്ക്ക്‌ശേഷം മദ്യം വാങ്ങാം. സ്‌ക്രീന്‍ഷോട്ട് മൊബൈലില്‍ കാണിച്ചാലും മദ്യം ലഭിക്കും. ഓണ്‍ലൈന്‍ പേമെന്റ് ചെയ്തവര്‍ക്ക് മദ്യം വാങ്ങാന്‍ പ്രത്യേക കൗണ്ടര്‍ ഉണ്ടായിരിക്കും.

Share news
error: Content is protected !!
Scroll to Top