താനൂര്‍:ഫിഷറീസ് വകുപ്പ് താനാളൂര്‍ ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയിലെ വീട്ടുവളപ്പിലെ കുളത്തില്‍ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, വാര്‍ഡ് അംഗങ്ങളായ ജൂസൈറ, ഫസീല ഷാജി, ഫിഷറീസ് പ്രമോട്ടര്‍ ഒ.പി സുരഭില, സെക്രട്ടറി റാംജിലാല്‍ എന്നിവര്‍ സംബന്ധിച്ചു.
കേലപ്പുറം തുമ്പില്‍ ജാഫറിന്റെ മീന്‍ കുളത്തിലാണ് ആസാം വാള മത്സ്യത്തിന്റെ വിളവെടുപ്പ് നടത്തിയത്.
മത്സ്യ ഉപഭോക്താക്കള്‍ക്ക് വിഷരഹിത മത്സ്യം പ്രാദേശികമായി ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ തുടക്കം മുതല്‍ വിളവെടുപ്പ് വരെയുള്ള കാലഘട്ടത്തില്‍ ഫിഷറീസ് വകുപ്പിന്റെ എല്ലാ സാങ്കേതിക സഹായങ്ങളും കര്‍ഷകന് ലഭ്യമാക്കിയിരുന്നു.



