നിലമ്പൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നു വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാള്‍ സ്വദേശികളായ ശങ്കര്‍ (35), സുശീല്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അഗ്നിശമന സേന രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് വീട്ടിക്കുത്തി താമരക്കുളത്ത് നിര്‍മാണത്തിലിരുന്ന വീടിന്റെ മുകള്‍ ഭാഗത്തെ സണ്‍ഷേഡ് തകര്‍ന്നു വീണ് അപകടം സംഭവിച്ചത്. സ്ലാബ് വീണത് സമീപത്തെ തോടിനോട് ചേര്‍ന്ന ഭാഗത്തേക്കായതിനാല്‍ രണ്ട് പേരും സ്ലാബിനടയില്‍ ചതയാതെ രക്ഷപ്പെട്ടു. ഒരു മണിക്കൂറിലേറെ പ്രയ്തനിച്ചാണ് ഇവരെ പുറത്തെടുത്തത്. ശങ്കറിന്റെ തുടയെല്ല് പൊട്ടുകയും തലക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.
നിലമ്പൂരില്‍ നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ എം അബ്ദുല്‍ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍മാന്‍മാരായ കെ ഗോപകുമാര്‍, കെ യൂസഫലി, ഫയര്‍മാന്‍മാരായ കെ.പി അമീറുദ്ധീന്‍, കെ അഫ്സല്‍, എം.വി അജിത്, വി സലീം, കെ സനന്ദ്, ടി.കെ നിഷാന്ത്, ഡ്രൈവര്‍മാരായ വി അബ്ദുല്‍മുനീര്‍, എന്‍ മെഹബൂബ് റഹ്മാന്‍, ആര്‍ സുനൂര്‍കുമാര്‍, എം.കെ സത്യപാലന്‍, ഹോംഗാര്‍ഡുമാരായ ടി അലവിക്കുട്ടി, പി.സി ചാക്കോ, കെ ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പരിക്കേറ്റവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




