തിരുവന്തപുരം: വി മുരളീധരന്‍ സ്വയം നിരീക്ഷണത്തില്‍. ശ്രീചിത്ര ആശുപത്രി സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പായി വി മുരളീധരന്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.
ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് അദേഹം ഇപ്പോള്‍ കഴിയുന്നത്. ശനിയാഴ്ച ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ വി മുരളീധരന്‍ ശ്രീചിത്ര ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രിയില്‍ കൊവിഡ് രോഗബാധിതനായ ഡോക്ടറുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കമുള്ളവര്‍ മുരളീധരനുമായി ഇടപഴകിയോ എന്നാണ് പരിശോധിച്ചത്.
സ്‌പെയിനില്‍ നിന്നും മാര്‍ച്ച് രണ്ടിനാണ് ഡോക്ടര്‍ നാട്ടിലെത്തിയത്. ഇന്നലെയാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.




