റിയാലിറ്റി ഷോ താരം രജിത് കുമാര്‍ കസ്റ്റഡിയില്‍

കൊച്ചി: സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ആള്‍കൂട്ട സ്വീകരണം ഒരുക്കിയ സംഭവത്തില്‍ റിയാലിറ്റി ഷോ താരം രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലെ വീട്ടില്‍ വെച്ചാണ് കേസിലെ ഒന്നാം പ്രതിയായ രജിത് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രജിത് കുമാറിനെ സ്വീകരിക്കാന്‍ നിരവധി പേരാണ് വിമാനത്താവളത്തില്‍ എത്തിയത്. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

Share news
error: Content is protected !!
Scroll to Top