Section

malabari-logo-mobile

നിലമ്പൂർ കടിഞ്ചേരിമലയിൽ ഭൂമി വിള്ളുന്നു

HIGHLIGHTS : മലപ്പുറം:നിലമ്പൂർ കടിഞ്ചേരിമലയിൽ ഭൂമി വിള്ളുന്നു. പുല്ലങ്കോട് എസ്റ്റേറ്റിനുള്ളിലെ മലയിലാണ് വിള്ളൽ കാണപ്പെട്ടിരിക്കുന്നത്‌.

മലപ്പുറം:നിലമ്പൂർ കടിഞ്ചേരിമലയിൽ ഭൂമി വിള്ളുന്നു. പുല്ലങ്കോട് എസ്റ്റേറ്റിനുള്ളിലെ മലയിലാണ് വിള്ളൽ കാണപ്പെട്ടിരിക്കുന്നത്‌. പ്രദേശത്ത്  ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് താഴ്വാരത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്‌.

കടിഞ്ചേരി മലയിലെ രണ്ടര ഏക്കർ ഭൂമിയിലാണ് വിള്ളൽ . നേരത്തെ മലയിൽ ചോലകളുണ്ടായിരുന്നു. എന്നാല്‍
എസ്റ്റേറ്റിൽ റബ്ബർ നടുന്നതിനായി മലയിലെ മണ്ണ് മാറ്റിയതാകാം വിള്ളലിന് കാരണമെന്നാണ് സംശയം. വിവരമറിയിച്ചിട്ടും ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്ന്നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ
വനം വകുപ്പ് -റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. താഴ്വരയിലുള്ളവരോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകി.

sameeksha-malabarinews

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂമി വിണ്ടുമാറുന്ന കുഴലീകൃത മണ്ണൊലിപ്പ് പ്രതിഭാസമുണ്ട്. ഈ സംശയത്തെ തുടർന്ന് ദുരന്തനിവാരണ അതോറിട്ടി ഉദ്യോഗസ്ഥർ പഠനം തുങ്ങിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!