Section

malabari-logo-mobile

കശ്മീര്‍ റിക്രൂട്ട് കേസ് 13 പ്രതികള്‍ കുറ്റക്കാര്‍;5പേരെ വെറുതെ വിട്ടു

HIGHLIGHTS : കൊച്ചി: കശ്മീര്‍ റിക്രൂട്ട് കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ പ്രതേ്യക കോടതി. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 13

thadiantavida-nazeerകൊച്ചി: കശ്മീര്‍ റിക്രൂട്ട് കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ പ്രതേ്യക കോടതി. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 13 പേരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. കേസിലെ പ്രതികളായ മറ്റു 5 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്തിരുന്ന മുഹമ്മദ് നൈനാര്‍, ബദറുദ്ദീന്‍, ടി കെ അനസ്, ഷനീജ്, അബ്ദുള്‍ ഹമീദ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി.

sameeksha-malabarinews

കേസില്‍ ഒന്നാം പ്രതി അബ്ദുള്‍ ജലീലാണ്. ബാംഗ്ലൂര്‍ കേസിലെ പ്രതികളായ തടിയന്റവിട നസീറും സര്‍ഫ്രാസ് നവാസും കേസില്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ പ്രതേ്യക കോടതി ജഡ്ജി എസ് വിജയകുമാറാണ് വിധി പ്രഖ്യാപിച്ചത്. 2006 -2008 കാലയളവില്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ഹൈദരാബാദിലും കേരളത്തില്‍ നിന്നുള്ള യുവാക്കളെ തീവ്രവാദ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തു എന്നാണ് കേസ്. 20012 ഫെബ്രുവരിയിലാണ് എന്‍ ഐഎ പ്രത്യേക കോടതി കേസില്‍ വിചാരണ തുടങ്ങിയത്. രാജ്യദ്രോഹം, തീവ്രവാദ സംഘവുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, അനധികൃത ആയുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!