Section

malabari-logo-mobile

പുതുവര്‍ഷത്തെ വരവേറ്റ് ലോകം

HIGHLIGHTS : ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൃത്ത സംഗീത പരിപാടികളോടെ വര്‍ണാഭമായ ആഘോഷങ്ങളോടെ പുതുവത്സരത്തെ വരേേവറ്റു. തിരുവനന്തപുരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൃത്ത സംഗീത പരിപാടികളോടെ വര്‍ണാഭമായ ആഘോഷങ്ങളോടെ പുതുവത്സരത്തെ വരേേവറ്റു. തിരുവനന്തപുരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളം, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വര്‍ണാഭമായ പരിപാടികളോടെയാണ് പുതുവത്സരാഘോഷം നടന്നത്. വിവധ സംഘടനകളും ക്ലബ്ബുകളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമൊക്കെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

കനത്ത പോലീസ് സുരക്ഷയിലാണ് സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. രാത്രി 9 മണിവരെ മാത്രമെ ഉച്ചഭാഷണി ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നൊള്ളു. പത്ത് മണിക്ക് ശേഷം തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തിയ പരിപാടി പോലീസ് തടഞ്ഞു. തൈക്കുടം ബ്രിഡ്ജിന്റെ ഗാനമേള നടക്കുന്നതിനിടെയായിരുന്നു പോലീസ് ഇടപെടല്‍.

sameeksha-malabarinews

പോലീസിന്റെ കര്‍ശന നിയന്ത്രണമുണ്ടായെങ്കിലും കൊച്ചിയിലെ ആഘോഷത്തിന്റെ പൊലിമ കുറഞ്ഞില്ല. പോയവര്‍ഷത്തിന്റെ കഷ്ടപ്പാടിന്റെയും ദുരിത്തതിന്റെയും പ്രതീകമായ പാപ്പാഞ്ഞിയെ കത്തിച്ചാണ് കൊച്ചിക്കാര്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്.

കോഴിക്കോടും പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. ദില്ലി, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെല്ലാംതന്നെ പുവത്സരത്തെ വരവേല്‍ക്കാന്‍ വര്‍ണാഭമായ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!