വെള്ളമുണ്ട കണ്ടത്തുവയല്‍ നവദമ്പതിമാരുടെ ഇരട്ടകൊലപാതകം; വിശ്വനാഥന്‍ കുറ്റക്കാരനെന്ന് കോടതി

വയനാട് വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി തൊട്ടില്‍പാലം സ്വദേശി വിശ്വനാഥന്‍ കുറ്റക്കാരന്നെന്ന് കോടതി വിധി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. കല്‍പറ്റ സെഷന്‍സ് കോടതി ജഡ്ജി വി.ഹാരിസാണ് വിധി പറഞ്ഞത്.

2018 ജൂലൈ ആറിനാണ് മോഷണശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ
നവദമ്പതിമാരായിരുന്ന ഉമ്മര്‍ ഭാര്യ ഫാത്തിമ എന്നിവരെ വിശ്വനാഥന്‍ കൊലപ്പെടുത്തിയത്. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥന്‍ ദമ്പതിമാരെ അടിച്ചുകൊന്നത്.

കൊലപാതകക്കേസ് അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.
2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്. കേസില്‍ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്.

Share news
error: Content is protected !!
Scroll to Top