HIGHLIGHTS : 'New' violations at the new bus stand in Chemmad threatening the lives of passengers

സ്റ്റോപ്പറുകള്‍ നിര്‍മിച്ചാല്‍ മാത്രമാണ് ബസ് സ്റ്റാന്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്.കൊണ്ടാണത്ത് തിരൂരങ്ങാടി ബസ്സ്റ്റാന്റില്‍ ഉദ്ഘാടന ദിവസവും അനുമതി ലഭിക്കുന്ന വേളയിലും സ്റ്റോപ്പറുകള്‍ ഉണ്ടായിരുന്നു. ഉദ്ഘാടന ശേഷം സ്റ്റാന്റിലെ മുഴുവന്‍ സ്റ്റോപ്പറുകളും പൊളിച്ച് നീക്കി. ഇത് പൊതുജനങ്ങളുടെ ജീവന് ഗുരുതരമായ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ദൗര്‍ഭാഗ്യ സന്ദര്‍ഭങ്ങളില്‍ ബസ്സുകള്‍ നിയന്ത്രണം വിടുന്നത് സ്റ്റോപ്പറുകള്‍ തടയും. നിലവിലെ സാഹചര്യത്തില്‍ ബസ്സുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടാല്‍ വന്‍ ദുരന്തമാണ് സംഭവിക്കുക.പല ബസ് സ്റ്റാന്റുകളിലും സ്റ്റോപ്പറുകള്‍ ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഭൂരിഭാഗം ബസ്സുകളും അമിത വേഗതയിലാണ് സ്റ്റാന്റില്‍ പ്രവേശിക്കുന്നത്. ഇത് അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കും.
അതേസമയം, സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് കയറാനായി നിര്‍ത്തിയിടുന്ന ബസ്സുകള്‍ പൊതുചട്ടങ്ങള്‍ക്ക് വിരുദ്ധമായി തെറ്റായ രീതിയിലാണ് നിര്‍ത്തിയിടുന്നത്. ബസ്സിന്റെ മുന്‍ ഭാഗം ഷോപ്പിംഗ് കോംപ്ലക്സിലെ കടകള്‍ക്ക് മുഖാമുഖമായാണ് നിര്‍ത്തേണ്ടത്. എന്നാല്‍ നിലവില്‍ ബസ്സുകള്‍ പിന്‍ഭാഗമാണ് ഇത്തരത്തില്‍ നിര്‍ത്തുന്നത്. എവിടേക്കാണ് ബസ് പോകേണ്ടതെന്ന് അറിയാന്‍ യാത്രക്കാര്‍ സ്റ്റാന്റില്‍ ഇറങ്ങി നോക്കേണ്ടി വരും.ഇത് കൂടുതല്‍ അപകടങ്ങള്‍ വരുത്തും. അനുമതി ലഭിക്കാന്‍ മാത്രം നിയമം അനുസരിക്കുകയും അല്ലാത്തപക്ഷം തോന്നിയ രീതില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.
