റിട്ടേൺ ഫയൽ ചെയ്യാൻ പുതിയ സോഫ്റ്റ്‌വെയർ

കേരള മൂല്യവര്‍ധിത നികുതി നിയമം 2003, കേരള പൊതുവില്പന നികുതി നിയമം 1963, കേന്ദ്ര വില്പന നികുതി നിയമം 1956 എന്നിവയ്ക്ക് കീഴിലുള്ള റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ പുതിയ സോഫ്റ്റ്വെയറായ കേരള ഇന്‍ഡയറക്റ്റ് ടാക്സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (KITIS) പ്രവര്‍ത്തനക്ഷമമായി.

നിലവിലുണ്ടായിരുന്ന കേരള വാല്യൂ ആഡഡ് ടാക്സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (KVATIS) സോഫ്റ്റ്വെയറിന് പകരമായാണ് പുതിയത് നടപ്പിലാക്കിയത്. KVATIS ല്‍ നിലവിലുണ്ടായിരുന്ന VAT ഫോം 10 റിട്ടേണിനു പകരം ഫോം 9 ല്‍ ആണ് വ്യാപാരികള്‍ ഇനി മുതല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്.

മുന്‍ സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക നികുതി ബാധ്യത പത്ത് ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള എണ്ണക്കമ്പനികള്‍ ഒഴികെയുള്ള വ്യാപാരികള്‍ക്ക് പ്രതിമാസ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി റിട്ടേണ്‍ പിരീഡിന് ശേഷമുള്ള മാസത്തിലെ 10 -ാം തീയതി ആയിരിക്കും. എണ്ണക്കമ്പനികള്‍ക്കും മറ്റ് വ്യാപാരികള്‍ക്കും പ്രതിമാസ റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തീയതി റിട്ടേണ്‍ പിരീഡിന് ശേഷമുള്ള മാസത്തിലെ 15 ആം തീയതി ആയിരിക്കും. മേല്‍പ്പറഞ്ഞ മൂന്ന് നിയമങ്ങള്‍ക്ക് കീഴിലുള്ള വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി എല്ലാ വര്‍ഷവും ഏപ്രില്‍ 30 ആയിരിക്കും.

പുതിയ സോഫ്റ്റ്വെയര്‍ വഴി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും പണമടയ്ക്കുന്നത്തിനും www.kitis.keralataxes.gov.in വ്യാപാരികള്‍ക്ക് ഉപയോഗിക്കാം.

വിശദ വിവരങ്ങള്‍ www.keralataxes.gov.in ല്‍ ലഭ്യമാണ്. ജി.എസ്.ടി നിയമ പ്രകാരമുള്ള റിട്ടേണ്‍ ഫയലിംഗിനും പേയ്‌മെന്റിനും ഇത് ബാധകമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top