
താനൂര്‍: വയനാടിന്റെ കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുമ്പോള്‍ മാതൃക തീര്‍ക്കുകയാണ് ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് സെക്രട്ടറി വി വിശാഖും വൈസ് പ്രസിഡന്റ് കെ കെ മനീഷയും. വിവാഹത്തിന്റെ ചെലവ് ചുരുക്കി ചടങ്ങുകളിലേക്ക് കരുതിവച്ച പണം വയനാട്ടില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന വീട് നിര്‍മ്മാണ സഹായനിധിയിലേക്ക് കൈമാറി.
വീ റീബില്‍ഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി പണം കണ്ടെത്താന്‍ സംസ്ഥാനത്തുടനീളം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വിവിധ ക്യാമ്പയിനുകള്‍ നടക്കുമ്പോഴാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ മാതൃകാ പ്രവര്‍ത്തനം.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പണം ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, ട്രഷറര്‍ പി മുനീര്‍, ജോ.സെക്രട്ടറി സി ഇല്യാസ്, സിപിഐ എം താനൂര്‍ ഏരിയ സെക്രട്ടറി സമദ് താനാളൂര്‍, ഒഴൂര്‍ ലോക്കല്‍ സെക്രട്ടറി കെ ടി എസ് ബാബു, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പി പി രതീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സെപ്തംബര്‍ ഒന്നിനാണ് വിവാഹം. നേരത്തെ തീരുമാനിച്ചതില്‍ നിന്നും ആഘോഷ ചടങ്ങുകള്‍ ഒഴിവാക്കി പണം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി നീക്കിവെക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




