പ്രധാനമന്ത്രി നാളെ കേരളത്തില്‍; വയനാട് ദുരന്തമേഖല സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 11.05ന് എത്തുന്ന പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നിന്നും വയനാട്ടിലേക്ക് ഹെലികോപ്ടറില്‍ യാത്ര തിരിക്കും. രാവിലെ 11.10 മുതല്‍ ഉച്ചയ്ക്ക് 12.10 വരെ പ്രകൃതി ദുരന്തമുണ്ടായ പ്രദേശങ്ങള്‍ വ്യോമ നിരീക്ഷണം നടത്തും.

തുടര്‍ന്ന് ഉച്ചയ്ക്ക് 12.15 മുതല്‍ വയനാട്ടില്‍ പ്രകൃതി ദുരന്തമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും കഴിയുന്ന ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. അതിനുശേഷം വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം പ്രകൃതി ദുരന്തം സംബന്ധിച്ച അവലോകന യോഗത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് 3.15ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകിട്ട് 3.55ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top