
റിയാദ്: സൗദി അറേബ്യയില്‍ ബലി പെരുന്നാള്‍ (ഈദ് അല്‍ അദ്ഹാ) 16 ന്. വ്യാഴാഴ്ച സൗദിയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി പുരോഹിതര്‍ അറിയിച്ചു. റിയാദിന് സമീപം ഹരീഖിലാണ് മാസപ്പിറവി ദൃശ്യമായത്. അറഫ സംഗമം ഈ മാസം 15 നായിരിക്കും. ജൂണ്‍ 14 വെള്ളിയാഴ്ച ഹജ്ജിനായി തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങും. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് അറഫാ സംഗമം. ഈദിന് ഒരു ദിവസം മുമ്പാണ് അറഫാ ദിനം ആചരിക്കുന്നത്. ഇസ്ലാം മതവിശ്വാസപ്രകാരം ഏറ്റവും പുണ്യദിനമായാണ് ഇത് അറിയപ്പെടുന്നത്.
അതേസമയം ദുല്‍ഹജ്ജ് മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ ബലിപെരുന്നാള്‍ ജുണ്‍ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ വ്യാഴാഴ്ച ദുല്‍ഖഅദ് 29 ആയിരുന്നു. ജൂണ്‍ 16 മുതല്‍ 20 വ്യാഴാഴ്ച വരെയാകും ഒമാനില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങള്‍. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് 23ന് ആയിരിക്കും ഓഫിസുകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുക.
ബലി പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈദ് അല്‍ അദ്ഹയില്‍ വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. ഇബ്രാഹിം നബിയുടെ വിശ്വാസ പരീക്ഷണത്തിന്റെ സ്മരണയ്ക്കായി ബലി നല്‍കുന്നതും ഈ ദിവസത്തിലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




