ആവശ്യമായ ചേരുവകള്‍:-
കോഴി – ഒരു കിലോ
സവാള 4 എണ്ണം
വെളുത്തുള്ളി 5 എണ്ണം
ഇഞ്ചി ഒരു കഷ്ണം
പച്ച മുളക് 4 എണ്ണം
കറിവേപ്പില ആവശ്യത്തിന്
കടുക് ആവശ്യത്തിന്
ഏലയ്ക്ക 5 എണ്ണം
ഗ്രാമ്പൂ 1 എണ്ണം
തക്കോലം 2 ഇതള്‍
കറുവപ്പട്ട 3 എണ്ണം
കുരുമുളക് 6 സ്പൂണ്‍
പെരുഞ്ജീരകം 3 സ്പൂണ്‍
മല്ലിപൊടി 2 സ്പൂണ്‍
മഞ്ഞള്‍ പൊടി 1/ 4 സ്പൂണ്‍
തക്കാളി 2 എണ്ണം
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
വറ്റല്‍ മുളക് : 3 എണ്ണം
തേങ്ങ അരമുറി
തയ്യാറാക്കുന്ന വിധം:-
ചിക്കന്‍ വൃത്തിയാക്കി വയ്ക്കുക. എന്നിവ അരിഞ്ഞു വയ്ക്കുക, കീറി ഇടുന്നതാണ് ഉത്തമം. തണ്ടോടു കൂടി ആണ് നല്ലതു.
ഒരു ചെറിയ ഉരുളിയില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സവാള, വെളുത്തുള്ളി, ഇഞ്ചി പച്ച മുളക് എന്നിവ ചേര്‍ക്കുക. അല്പം ഉപ്പു ചേര്‍ത്ത് ഇളക്കി അടച്ചു വച്ച് ചെറു തീയില്‍ വഴറ്റുക.
മറ്റൊരു പാനില്‍ എണ്ണ ഒഴിച്ച് തേങ്ങാക്കൊത്തു വറുത്തു കോരുക
നല്ലതു പോലെ വഴന്നാല്‍ മസാലപ്പൊടി, മല്ലിപ്പൊടി മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. തീ കുറച്ചു കഴുകി വച്ചിരിക്കുന്ന ചിക്കന്‍ അതിലേക്കു ചേര്‍ത്ത് യോജിപ്പിക്കുക ഒപ്പം തേങ്ങാ കൊത്തു ചേര്‍ക്കുക.
ചെറു തീയില്‍ ഏകദേശം ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് അടച്ചു വച്ച് (ഏകദേശം അഞ്ചു മിനിറ്റു) തിളപ്പിക്കുക. ഉപ്പു പാകത്തിന് ചേര്‍ക്കാം. .രണ്ടു തക്കാളി ചെറുതായി അരിഞ്ഞു ചേര്‍ക്കുക.
ഒരു മിക്‌സി ഡ്രൈ ഗ്രൈന്‍ഡറില്‍ ഏലയ്ക്കായ, കറുവ പട്ട, ഗ്രാമ്പൂ , തക്കോലം, കുരുമുളക്, പെരുംജീരകം എന്നിവ ചതച്ചു എടുത്തു ചിക്കന്‍ പകുതി വേവ് എത്തുമ്പോള്‍ ചേര്‍ക്കുക. കറിവേപ്പില ചേര്‍ക്കാം.
കറി ഇളക്കുന്നതില്‍ കഷ്ണങ്ങള്‍ പൊടിയാതെ നോക്കണം. നന്നായി പെരണ്ട് കഴിഞ്ഞാല്‍ ആദ്യം തേങ്ങാ മൂപ്പിച്ച പാനില്‍ വീണ്ടും അല്പം എണ്ണ ഒഴിച്ച് അല്പം ഉള്ളി അരിഞ്ഞത് , രണ്ടു പച്ച മുളക് കീറിയത് , രണ്ടു തണ്ടു കറിവേപ്പില, 3 ഉണങ്ങിയ മുളക് മുറിച്ചിട്ടത് എന്നിവ ചേര്‍ത്ത് വഴറ്റുക. പാകമായാല്‍ ഉടനെ തന്നെ ചിക്കനില്‍ ചേര്‍ത്ത് ഇളക്കി തീ അണക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




