
കൊച്ചി : പൊതുമേഖലാ സ്ഥാപനമായ പാലക്കാട് മലബാർ ഡിസ്റ്റിലറീസ് നിർമിക്കുന്ന പുതിയ വിദേശമദ്യ ബ്രാൻഡിന് പേരും ലോഗോയും നൽകാൻ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്ന പരസ്യങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
പൊതുതാൽപ്പര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാർ അധ്യക്ഷനായ ബെഞ്ച് സർക്കാരിന്റെയടക്കം വിശദീകരണം തേടി. എക്സൈസ് വകുപ്പ്, ബിവറേജസ് കോർപറേഷൻ, മലബാർ ഡിസ്റ്റിലറീസ് എന്നിവയ്ക്കും നോട്ടീസയച്ചു.
പുതിയ മദ്യത്തിന് പേരിടാൻ നിർദേശങ്ങൾ ക്ഷണിച്ചുള്ള പ്രചാരണം അബ്കാരി ആക്ടിന് വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. ഹർജി 20ന് വീ ണ്ടും പരിഗണിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



