Section

malabari-logo-mobile

മനുഷ്യാവകാശ പ്രശ്നങ്ങളില്‍ പുതുതലമുറ ഇടപെടണം: കെ. ബൈജുനാഥ്

HIGHLIGHTS : New generation should be involved in human rights issues: K. Baijunath

തിരൂരങ്ങാടി: മനുഷ്യാവകാശ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും വിഷയങ്ങളില്‍ ഇടപെടാനും പുതുതലമുറ തയ്യാറാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു. ലക്ഷ്യബോധത്തോടെ പഠിക്കുന്നതോടൊപ്പം പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാനും നല്ല മനുഷ്യനായി ജീവിച്ച് സമൂഹത്തിന് ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും വിദ്യാര്‍ഥികളടക്കമുള്ള പുതുതലമുറ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി നടത്തിയ ടാലന്റ്സ് മീറ്റില്‍ ഉപഹാരവിതരണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയവരെയും പുസ്തകാസ്വാദന മത്സരത്തില്‍ വിജയിച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു.

sameeksha-malabarinews

പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. വി.പി. ഹാറൂണ്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്സില്‍ താലൂക്ക് പ്രസിഡന്റ് റഷീദ് പരപ്പനങ്ങാടി, നഗരസഭാ കൗണ്‍സിലര്‍മാരായ അസീസ് കൂളത്ത്, ഉഷ തയ്യില്‍, സമീന മൂഴിക്കല്‍, മീഡിയ ലൈബ്രറി സെക്രട്ടറി സി. അബ്ദുറഹ്‌മാന്‍കുട്ടി, അഡ്വ. കെ.കെ. സൈതലവി, അഡ്വ. സി.കെ. സിദ്ദീഖ്, കെ.പി. സഹല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!