പുതിയ പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ്;ഡോ.വി വേണു പുതിയ ചീഫ് സെക്രട്ടറി

ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പുതിയ പോലീസ് മേധാവിയാകും ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

നിലവില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം ഡയറക്ടറാണ് ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്.

1990 ബാച്ചിലെ ഐപിഎസ് ഓഫീസറായ അദേഹം കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാടാണ് സര്‍വീസ് ആരംഭിച്ചത്. വയനാട്,കാസര്‍ഗോഡ്, കണ്ണൂര്‍ ,പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പിയായും എംഎസ്പി,കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്റായും പ്രവര്‍ത്തിച്ചിരുന്നു. എസ്പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.

എസ്ബിസിഐഡി , പോലീസ് ആസ്ഥാനം , തിരുവനന്തപുരം റെയ്ഞ്ച് ,തൃശൂര്‍ റെയ്ഞ്ച് , ആംഡ് പോലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളിലും ഐജി ആയിരുന്നു. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു.

അഡീഷണ്‍ എക്‌സൈസ് കമ്മീഷണറായും കേരള പോലീസ് അക്കാദമി ഡയറക്ടറായും പ്രവര്‍ത്തിച്ചു. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം പോലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പോലീസ് അക്കാദമി ഡയറക്ടര്‍ , ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എംബിഎയും നേടി.

2016 ല്‍ വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പോലീസ് മെഡലും ലഭിച്ചിരുന്നു.

ഭാര്യ;ഫാത്തിമ, മക്കള്‍ ;ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ്. ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആന്ധ്രാപ്രദേശ് സ്വദേശിയാണ്

 

Share news
error: Content is protected !!
Scroll to Top