അബിന്‍ സൂരിയുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും

dr.abin suriന്യൂ ഡല്‍ഹി: നേപ്പാളില്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ മലയാളി ഡോക്ടര്‍ അബിന്‍ സൂരിയെ ഡല്‍ഹി എയിംസില്‍ തുടര്‍ ചികിത്സയ്ക്ക് എത്തിച്ചു. അബിന്‍ സൂരിയുടെ ചികിത്സാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു.

അതേ സമയം, അബിനിനൊപ്പം ഉണ്ടായിരുന്ന, ഭുകമ്പത്തില്‍ മരിച്ച ഡോ. ദീപകിന്റെയും ഡോ. ഇര്‍ഷാദിന്റെയും മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് ഇന്ന് തന്നെ എത്തിയ്ക്കും.

ഡോക്ടര്‍മാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും. ഇര്‍ഷാദിന്റെ മൃതദേഹം മംഗലാപുരത്തും ദീപകിന്റെ മൃതദേഹം ബംഗലൂരുവിലും കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു.

അതേ സമയം, കൂടുതല്‍ മലയാളികള്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. താത്തോപ്പാനി എന്ന സ്ഥലത്ത് കാസര്‍കോട് നിന്നുള്ള ആറു പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top