ഇടുക്കിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായി. അയല്‍വാസിയായ സജി എന്ന തോമസ് ആണ് പിടിയിലായത് . കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് നാരകക്കാനം കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്റണിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു .
കൊലപാതകം സംഭവിച്ചത് മോഷണത്തിനിടെ ആണെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയിരുന്നു.വീടിനെയും വീട്ടുകാരെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ്
പോലീസ് അയല്‍വാസിയില്‍ എത്തുന്നത് .പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുതു.



