ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്ര. നാലമത്തെ ഏറില്‍ 88.13 മീറ്റര്‍ മറികടന്നാണ് നീരജ് നേട്ടം സ്വന്തമാക്കിയത്.
ആദ്യശ്രമത്തില്‍ 90.46 മീറ്റര്‍ ദൂരം പിന്നിട്ട നിലവിലെ ചാമ്പ്യന്‍ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സന്‍ സ്വര്‍ണം നിലനിര്‍ത്തി.
2022 ലെ ലോക അത്‌ല്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മെഡല്‍ നേട്ടം കൂടിയാണ് ഇത്.ഇതോടെ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷതാരം ചോപ്രയായി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




